regional parties need congress to win
പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നല്ല രീതിയില്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും അവര്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ദേശീയ തലത്തില്‍ ദുര്‍ബലമാണെന്ന തോന്നല്‍ നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. പ്രധാനമായും കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തെങ്കിലും പല കക്ഷികളും സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റിയിരിക്കുകയാണ്. പക്ഷേ ഇത് അവര്‍ ഗുണത്തേക്കാളേറെ ദോഷമാണ് കൊണ്ടുവരിക. ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസില്ലാതെ ഒരു സഖ്യവും വിജയിച്ച ചരിത്രമില്ല.